അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിന് വൻസുരക്ഷ സന്നാഹം

Breaking National

അയോദ്ധ്യ:അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിന് വൻസുരക്ഷ സന്നാഹം സംസ്ഥാന പോലീസിന് പുറമേ ഏഴ് കമ്പനി സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, എൻ.എസ്.ജിയുടെ ഷാർപ്പ് ഷൂട്ടർമാർ, 25 സായുധ വാഹനങ്ങൾ, 10 ജാമറുകൾ, വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള സ്‌കാനറുകൾ എന്നിവരെയുൾപ്പെടെയാണ് വിന്യസിച്ചിരിക്കുന്നത്.13,000 സേനാംഗങ്ങൾക്കു പുറമെ, ബോംബ്-ഡോഗ് സ്ക‌്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരെയും നിയോഗിച്ചു. നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എഐ) സഹായവും തേടി. നൈറ്റ് വിഷൻ ഉപകരണങ്ങൾ, എ.ഐ. ഉള്ള സിസിടിവി ക്യാമറകൾ വരെയാണ് സുരക്ഷയ്ക്കായി ഒരുക്കി. സംശയാസ്പ‌ദമായ പ്രവർത്തനങ്ങൾ കണ്ടെത്താനായി ഡ്രോണുകൾ ഗ്രൗണ്ടിൽ പരിശോധന നടത്തുന്നുണ്ട്.എ അധിഷ്‌ഠിത ക്യാമറകളും സിച്ചു.അടിയന്തര സാഹചര്യങ്ങളുണ്ടായാൽ നേരിടാനാണ് എൻ.ഡി.ആർ.എഫ്. സംഘം. സംസ്ഥാന ദുരന്ത നിവാരണ സേന സംഘങ്ങൾ സരയൂ നദിയിൽ ബോട്ട് പട്രോളിങ് നടത്തും. യു.പി. സ്പെഷൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (എസ്.എസ്.എഫ്) ആന്റി-ഡ്രോൺ സംവിധാനം ‘ആകാശ’ ഭീഷണികൾ തടയും. ഭൂകമ്പം പോലുള്ള ദുരന്തങ്ങളെ നേരിടാനായി എ.ഐ. അധിഷ്ഠിത ആന്റി-മൈൻ ഡ്രോണുകളും രംഗത്തുണ്ട്.ഗതാഗത നിയന്ത്രണവുമുണ്ട്. അനുമതിയില്ലാതെ വാഹനങ്ങൾ കടത്തിവിടില്ല. അയോധ്യയിലെ 51 സ്ഥലങ്ങളിലാണ് പാർക്കിങ് ക്രമീകരണം. ഈ സ്ഥലങ്ങൾ ഡ്രോൺ നിരീക്ഷണത്തിലായിരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് യു.പി. ഡി.ജി.പി. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *