ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ഭർത്താവ് വീണ്ടും വിവാഹിതനായി. പാകിസ്താൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് ഇക്കുറി വിവാഹം കഴിച്ചത് പാക് നടി സന ജാവേദിനെയാണ്. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സാനിയ മിർസയുമായി വേർപിരിയുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഷുഐബ് മാലിക്കിന്റെ രണ്ടാം വിവാഹം.
മാലിക്കും സനയും ഡേറ്റിങ്ങിലാണെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഷുഐബ് മാലിക്കുമായി വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ സാനിയയുടെ ഇൻസ്റ്റാഗ്രാം സ്‌റ്റോറിയും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്.