കൊച്ചി: ആലപ്പുഴയിലെ ബി.ജെ.പി. നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾ കുറ്റക്കാരെന്ന് കോടതി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പതിനഞ്ചുപേരാണ് കേസിലെ പ്രതികൾ.മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി വിജി ശ്രീദേവിയാണ് വിധി പ്രസ്‌താവിച്ചത്. 2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും മകളുടെയും മുന്നിൽ വച്ച് വെട്ടിക്കൊന്നത്.ആലപ്പുഴ ഡിവൈഎസ്‌പി എൻ.ആർ. ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സി.സി.ടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കി.
രഞ്ജിത്ത് ശ്രീനിവാസ് വധം: 15 പ്രതികളും കുറ്റക്കാർ, ശിക്ഷ തിങ്കളാഴ്ച
