ആലപ്പുഴ മാരാരിക്കുളത്ത് വാഹനാപകടത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ മരിച്ചു.ആലപ്പുഴ സ്വദേശി ബിജു ആണ് മരിച്ചത്.ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിൽ സമീപം ഗാന്ധി സ്മാരകത്തിന് മുന്നിൽ ഇന്ന്,തിങ്കളഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. ബിജു സഞ്ചരിച്ചിരുന്ന കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയാണ്. മലിനീകരണ നിയന്ത്രണ ബോർഡ് ആലപ്പുഴ ജില്ല ഓഫീസറായിരുന്ന ബിജു ഇപ്പോൾ കോട്ടയം എൻവേൺമെന്റ് എഞ്ചിനീയറാണ്.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.