പത്ത് വർഷം കഠിന തടവിന് വിധിച്ചാലും ഒരടി പിന്മാറില്ല: രാഹുൽ മാങ്കൂട്ടത്തിൽ

Kerala

അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ കർഷക ആത്മഹത്യകൾ തുടർകഥയായി മാറിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പത്ത് വർഷം കഠിന തടവിന് വിധിച്ചാലും ഒരടി പിന്മാറില്ല. മോചനസമരത്തിന്റെ തുടക്കമാണിതെന്നും രാഹുൽ പറഞ്ഞു. പിണറായി സർക്കാറിന്റെ ഒടുക്കത്തിന്റെ തുടക്കമാണ്. സൈബർ ക്രിമികീടങ്ങൾക്ക് മറുപടിയില്ലെന്നും രാഹുൽ പ്രതികരിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ താൻ ചികിത്സിക്കുന്ന ആശുപത്രിയിലേക്ക് ക്ഷണിച്ച് രാഹുൽ വെല്ലുവിളിച്ചു. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ചികിത്സാ രേഖകൾ പരിശോധിക്കാമെന്നും സർക്കാറിൽ നിന്നും മെഡിക്കൽ ആനുകൂല്യം ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *