കൊച്ചി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസന രംഗത്ത് നാഴികക്കല്ലാകുന്ന 4000 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾ നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും.
കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇൻ്റർനാഷനൽ ഷിപ്പ് റിപയർ ഫെസിലിറ്റി (ഐഎസ്ആർഎഫ്), ഇന്ത്യൻ ഓയിൽ കോർപറേഷൻ്റെ എൽപിജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് പ്രധാനമന്ത്രി കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്ന
വൻകിടപദ്ധതികൾ.ഊർജ്ജ രംഗത്ത് രാജ്യത്തിന് മുതൽക്കൂട്ടാകുന്ന ഐഒസിയുടെ എൽപിജി ഇംപോർട്ട് ടെർമിനൽ ലക്ഷക്കണക്കിന് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസ്സങ്ങളില്ലാതെ എൽപിജി വിതരണം ഉറപ്പാക്കുന്നതിനും സഹായകമാകും.
കൊച്ചി കപ്പൽ ശാലയിൽ 1,799 കോടി രൂപ ചെലവിൽ നിർമ്മിച്ച ന്യൂ ഡ്രൈ ഡോക്ക് മാരിടൈം രംഗത്തെ ഇന്ത്യയുടെ എഞ്ചിനീയറിങ് വൈഭവവും പദ്ധതി നിർവഹണ ഗ്ധ്യവും വിളിച്ചോതുന്നതാണ്
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനം; ഉദ്ഘാടനത്തിനൊരുങ്ങി 4000 കോടി രൂപയുടെ പദ്ധതികൾ
