തൃശ്ശൂർ :സെക്രട്ടറിയേറ്റ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉത്ഘാടനം ചെയ്തു കഴിഞ്ഞതോടുകൂടിയാണ് സംഘർഷം ആരംഭിച്ചത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ഒന്നിൽ കൂടുതൽ തവണ നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ വനിതാ പ്രവർത്തകർക്കടക്കം നിരവധി പേർക്ക് പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് ഹരീഷ്മോഹൻ അധ്യക്ഷനായി. നേതാക്കളായ സി. പ്രമോദ്, വിഷ്ണു ചന്ദ്രൻ,സുഷിൽ ഗോപാൽ, കാവ്യ രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം
