മനുഷ്യാവകാശപ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ നര്‍ഗീസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവുകൂടി വിധിച്ച് ഇറാന്. നര്‍ഗീസ് മുഹമ്മദിയുടെ കുടുംബമാണ് ഇതുസംബന്ധിച്ച വിവരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം രണ്ടുവര്‍ഷത്തേക്ക് വിദേശത്തേക്ക് പോകുന്നതിലും നര്‍ഗീസിന് വിലക്കുണ്ട്.
സംഘടനകളുടെ ഭാഗമാവാന്‍ പാടില്ല, മൊബൈല്‍ ഫോണ്‍ കൈവശം വെക്കരുത് എന്ന നിബന്ധനയുമുണ്ട്. നിലവില്‍ ടെഹ്റാനിലെ എവിന്‍ ജയിലില്‍ 30 മാസത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് നര്‍ഗീസ്. 2023 ലാണ് നര്‍ഗീസിന് നൊബേല്‍ സമ്മാനം ലഭിക്കുന്നത്.