ന്യൂജേഴ്‌സി: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നാടകം കാണുന്നത് പോലെയാണ് ജനങ്ങള്‍ അനുഭവിക്കുന്നതെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു .ദേശീയതലത്തില്‍ ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് . അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍കഗ്രസ് നല്‍കിയ സ്വീകരണവേദിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.
നരേന്ദ്ര മോദി വന്നു, നരേന്ദ്ര മോദി ഇന്ത്യ ഭരിച്ചു, ഹിന്ദു വര്‍ഗീയ ഫാസിസത്തിന്റെ കരുത്തുറ്റ ഒരു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്നു. അതിനെതിരെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യയില്‍ ആരുണ്ട്, കോണ്‍ഗ്രസിനു പകരം വെയ്ക്കാന്‍ ഒരു പാര്‍ട്ടി. നിങ്ങള്‍ പരിശോധിക്കണം, നാലായിരം കിലോമീറ്റര്‍ രാഹുല്‍ ഗാന്ധി നടന്നു. എന്താണ് രാഹുല്‍ ഗാന്ധി നടന്നപ്പോള്‍ പറഞ്ഞത്, ഞങ്ങള്‍ക്ക് അധികാരം തരണമെന്നല്ല, കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്നല്ല. അവരോട് പറഞ്ഞത് മനുഷ്യസ്നേഹത്തിന്റെ തൂലികയില്‍ മനുഷ്യമനസ്സുകളെ തുന്നിച്ചേര്‍ത്ത് സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സാമ്രാജ്യം കെട്ടിപ്പടുക്കണമെന്നാണ്, കെ. സുധാകരന്‍ പറഞ്ഞു.