സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Breaking Kerala

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദമാണ് ചക്രവാതച്ചുഴിയായി ദുർബലമായത്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *