പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെയുളള പരാമർശം പിൻവലിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേക്കും വീഞ്ഞും പരാമർശം പിൻവലിക്കുന്നു. മണിപ്പൂർ വിഷയത്തിലെ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല. അതിൽ ഉറച്ചു നിൽക്കുന്നു. തന്റെ പരാമർശം ആർക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
പരാമർശം പിൻവലിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ
