മോദിയുടെ ക്രൈസ്തവ സ്നേഹം കാപട്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇസ്രയേലിന്റെ അധിനിവേശത്തെ പിന്തുണക്കുക വഴി ഇന്ത്യ ലോകത്തിന് മുന്നില്‍ അപമാനിതരായിക്കുകയാണ്.ഇസ്രയേലില്‍ നടത്തുന്നത് വംശഹത്യയാണ് അതു തന്നെയാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പിറവം നവകേരളസദസില്‍ പറഞ്ഞു.
ഭരണാധികാരികള്‍ അരയക്ഷരം വംശഹത്യക്ക് എതിരെ സംസാരിച്ചില്ല.അക്രമത്തെ പ്രൊത്സാഹിപ്പിച്ചു. വംശഹത്യയെ പിന്തുണച്ചവര്‍ ഇപ്പോള്‍ വോട്ടിന് വേണ്ടി കപടവേഷം ധരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.