ആലപ്പുഴ: കുത്തിയത്തോട് ഒന്നരവയസുകാരനെ അമ്മയുടെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദിച്ചു. കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്.മാത്രമല്ല, കുട്ടിയുടെ ദേഹമാസകലം ചൂരല്‍കൊണ്ട് അടിച്ച പാടുകളുണ്ട്. കുട്ടി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഒന്നരമാസമായി കുട്ടിയുടെ അമ്മയും അച്ഛനും പിരിഞ്ഞ് കഴിയുകയാണ്. സുഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകുമാറിനൊപ്പമാണ് അമ്മ കഴിഞ്ഞിരുന്നത്. ഇക്കാലയളവിലെല്ലാം ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു.
ശനിയാഴ്ച വൈകിട്ടോടെ കുട്ടിയുടെ അച്ഛന്റെ വീട്ടില്‍ ഇയാള്‍ കുട്ടിയെ കൊണ്ടുപോയി ഏല്‍പ്പിച്ചു. തുടര്‍ന്ന് കുട്ടി കരച്ചില് നിര്ത്താതിരുന്നതിനേ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കൃഷ്ണകുമാറിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.