എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സീനിയര്‍ പുരുഷ ഫുട്‌ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക് ആണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യന്‍ കപ്പിനായി ബ്ലൂ ടൈഗേഴ്‌സ് ശനിയാഴ്ച ദോഹയില്‍ എത്തും. 2024 ജനുവരി 13ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.
മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും രാഹുല്‍ കെപിയും ടീമിലിടം നേടി. സഹലിന് പരിക്കിന്റെ ആശങ്കയുണ്ടായിരുന്നെങ്കിലും ഫിറ്റ്‌നസ് വീണ്ടെടുത്ത താരത്തെ സ്റ്റിമാക് ടീമിലുള്‍പ്പെടുത്തുകയായിരുന്നു. രാഹുല്‍ കെ പി, ഇഷാന്‍ പണ്ഡിത, പ്രീതം കോട്ടാല്‍ എന്നിവരാണ് സ്‌ക്വാഡില്‍ ഇടംനേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. ഇവര്‍ സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ടാകില്ല.