ശ്രീനിവാസന്റെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ആക്ഷേപഹാസ്യ ചിത്രമായിരുന്നു സന്ദേശം. മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമ തന്റെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവന്നുവെന്ന് പറയുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഎൽബി പൂർത്തിയാക്കി എൻറോൾ ചെയ്തെങ്കിലും കെഎസ്യു വിടാനുള്ള മടി കാരണം ജോലിക്ക് പോകാതെയിരുന്ന താൻ സന്ദേശം കണ്ടതിന്റെ പിറ്റേന്ന് മുതൽ ജോലിക്ക് പോകാൻ തുടങ്ങിയെന്ന് വി ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാവ് എൻ ജി ജയചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. സംവിധായകൻ സത്യൻ അന്തിക്കാട് വേദിയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
സന്ദേശം കണ്ടതിന്റെ പിറ്റേന്ന് മുതൽ ജോലിക്ക് പോകാൻ തുടങ്ങിയെന്ന് വി ഡി സതീശൻ
