റോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

Kerala

തിരുവനന്തപുരം: റോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്.വാഹനത്തിന് സൈഡ് കൊടുക്കാത്തത് ചോദ്യം ചെയ്‌ യുവതിയെയും സഹോദരനെയും ചീത്ത വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.
നെടുമങ്ങാട്-കരിപ്പൂര് റോഡിൽ മല്ലമ്പ്രകോണത്ത് വച്ചാണ് സംഭവമുണ്ടായത്. കുടുംബത്തെ വാഹനം തടഞ്ഞുനിർത്തി ചീത്തവിളിക്കുകയായിരുന്നു. സംഭവത്തിൽ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *