തിരുവനന്തപുരം: രാജ്ഭവനിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായത് അഞ്ച് ലക്ഷം രൂപ. സത്യപ്രതിജ്ഞാ ചെലവിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 22ന് ഗവർണറുടെ സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
മുഖ്യമന്ത്രിയുടെ അനുമതിയെ തുടർന്ന് ഡിസംബർ 28 ന് രാജ്ഭവന് ധനമന്ത്രി ബാലഗോപാൽ 5 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ചു. ഇന്നലെ വൈകിട്ട് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്.