തിരുവനന്തപുരം: നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കുക. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരായി മുൻനിശ്ചയിച്ച പ്രകാരം സത്യപ്രതിജ്ഞ ചെയ്യുക.
തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
അതേസമയം മന്ത്രിസഭാ അഴിച്ചുപണിയിൽ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് വേണ്ടി സിനിമ വകുപ്പ് കൂടി വേണമെന്ന് കേരള കോൺഗ്രസ് (ബി) ആവശ്യമുന്നയിച്ചതോടെയാണ് വകുപ്പ് മാറ്റം ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നത്.
ഗതാഗത മന്ത്രിയാകുമെന്ന് ഉറപ്പായ ഗണേഷിനായി പാർട്ടി, സിനിമ വകുപ്പ് കൂടി ചോദിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ന് വകുപ്പിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.
ഔദ്യോഗിക വസതി വേണ്ട, സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ഗണേഷ് കുമാർ
