തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയിൽ പങ്കെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളകൗമുദിയിൽ എഴുതിയ ലേഖനത്തിലാണ് വി ഡി സതീശൻ നിലപാട് വ്യക്തമാക്കിയത്.
ക്ഷേത്രമതിൽക്കെട്ടിനുള്ളിലല്ല, പാവപ്പെട്ടവർക്കിടയിലാണ് ഗാന്ധി രാമനെ തേടിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗാന്ധിജിയുടെ രാമരാജ്യം നീതിയുടെ ടെതായിരുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തപ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു.സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് വി ഡി സതീശന്റെ പ്രതികരണം. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.
ക്ഷേത്രമതിൽക്കെട്ടിനുള്ളിലല്ല, പാവപ്പെട്ടവർക്കിടയിലാണ് ഗാന്ധി രാമനെ തേടിയതെന്ന് പ്രതിപക്ഷ നേതാവ്
