തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ താത്കാലിക പാലം തകർന്ന് അപകടം. പഴയകടയിൽ തിരുപുറം ഫെസ്റ്റിന് വേണ്ടി കെട്ടിയ പാലമാണ് തകർന്നത്. പാലത്തിന് മുകളിൽ നിന്നവർ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. 15 ഓളം പേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നുമാണ് പ്രാഥമിക വിവരം. ചിലരുടെ നില ഗുരുതരമാണെന്നുമാണ് അറിയാൻ കഴിയുന്നത്. തടികൊണ്ട് നിർമിച്ച പാലമാണ് തകർന്നത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെയ്യാറ്റിൻകരയിൽ താത്കാലിക പാലം തകർന്ന് അപകടം; നിരവധി പേർക്ക് പരിക്ക്
