പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും ഡിസംബര്‍ 29 ന് വൈകീട്ട് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് പറഞ്ഞു.
നവകേരള സദസ്സ് വിജയകരമായാണ് പൂര്‍ത്തിയായതെന്നും ബഹുജനങ്ങളെ നവകേരള സദസ്സ് ആകര്‍ഷിച്ചെന്നും ഇ പി പറഞ്ഞു. കോണ്‍ഗ്രസ് പ്രതിഷേധങ്ങളെക്കുറിച്ചും ഇ പി പ്രതികരിച്ചു. വടി കൊടുത്ത് ആളെ അയക്കുമ്പോള്‍ സുധാകരന് ആലോചിക്കണം. കോണ്‍ഗ്രസ് സമരം ചെയ്തോട്ടെ. പക്ഷേ മറ്റൊരുത്തന്റെ ശരീരത്തില്‍ കൈ വയ്ക്കാന്‍ അവര്‍ക്ക് അവകാശമില്ല. ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ ഏട്ടന് ബാവ അനിയന് ബാവ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.