ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം പ്രചാരണായുധമാക്കാൻ ബിജെപി. പരമാവധി ആളുകളിലേക്ക് പ്രചാരണം എത്തിക്കാൻ നേതാക്കൾക്ക് നരേന്ദ്ര മോദി നിർദേശം നൽകി. അടുത്ത മാസം 30 ന് അയോധ്യയിൽ പ്രധാനമന്ത്രി മഹാറാലി നടത്തും. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളിൽ പ്രചാരണം നടത്താനും തീരുമാനം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രാമക്ഷേത്രം സജീവ ചർച്ചയാക്കി ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. അടുത്ത മാസം 22 ലെ പ്രതിഷ്ഠ ദിനത്തിന് അടക്കം പരമാവധി പ്രചാരണം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലത്തെ ബിജെപി നേത്യയോഗത്തിൽ നിർദേശം നൽകി. സമൂഹ മാധ്യമങ്ങളിൽ പരമാവധി പ്രചാരണം നടത്തും. പ്രതിഷ്ഠ ദിനം ലൈവായി സമൂഹ മാധ്യമങ്ങളിൽ കാണിക്കും.