കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തമിഴ്നാട്ടിലും കനത്തമഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ചൊവ്വാഴ്ച തുറക്കും. രാവിലെ പത്തുമുതൽ സ്പിൽവേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. പെരിയാർ നദിയിൽ ജലനിരപ്പ് താഴ്ന്നുനിൽക്കുന്നതിനാൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.