ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച മുഖ്യമന്ത്രി, ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. എസ്എഫ്ഐ ക്കാർ ഓടിപ്പോയി എന്ന് ഗവർണർ വീമ്പ് പറയുന്നു.
ഗവർണ്ണർ എന്തൊക്കെയോ വിളിച്ച് പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ പെരുമാറ്റം രാജ്യം തന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലായി. സെനറ്റിലേക്ക് ഗവർണർ പേരുകൾ നൽകിയത് ആർഎസ്എസ് നിർദ്ദേശപ്രകാരമാണ്. യൂണിവേഴ്സിറ്റി നൽകിയ പാനലിലാണ് ഗവർണർ വിവേചന അധികാരം കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
