തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാഡമി ചെയര്മാന് രഞ്ജിത്തിന് കൂവല്‍. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ പേര് പറഞ്ഞപ്പോഴാണ് സദസില്‍ നിന്ന് കൂവല്‍ ഉയര്‍ന്നത്. ചലച്ചിത്ര അക്കാഡമി ചെയര്മാന് സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് സംവിധായകന് രഞ്ജിത്ത് അല്പസമയം മുമ്പ് പ്രതികരിച്ചിരുന്നു. തനിക്കെതിരെ ആരും സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും നിലവില്‍ രാജിവെയ്ക്കേണ്ട സാഹചര്യമില്ലെന്നുമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് പറഞ്ഞത്. തനിക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് രഞ്ജിത്ത് പറയുന്നു. ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ വിപുലപ്പെടുത്തുമെന്നും ജനറല്‍ കൗണ്‍സില്‍ അംഗമായ കുക്കൂ പരമേശ്വരനെ നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഐഎഫ്എഫ്കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാഡമി ചെയര്മാന് രഞ്ജിത്തിന് കൂവല്‍
