ടെന്നിസ് അക്കാഡമി മുതിർന്നവർക്കായി ടെന്നിസ് മത്സരം സംഘടിപ്പിച്ചു

Entertainment Kerala Sports

തിരുവനന്തപുരം: കേരള ടെന്നിസ് അക്കാഡമിയിൽ പരിശീലനം നടത്തി വരുന്ന മുതിർന്നവർക്കായി സംഘടിപ്പിച്ച പുരുഷ ഡബിൾ‍സ്‌ മത്സരത്തിൽ ഇൻകെൽ എം.ഡി. ഡോ. ഇളങ്കോവൻ ഐഎഎസ് – ബിനീഷ് ഇൻഫോസിസ് ടീം വിജയിച്ചു. സാംബശിവ റാവു ഐഎഎസ്-ബാലു ഫ്രാൻസിസ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. അഖിൽനാഥിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. വിജയികൾക്ക് അക്കാഡമിയിലെ 85 വയസ്സുള്ള മുതിർന്ന താരം വി.എസ്.എസ്.സി മുൻ ജനറൽ മാനേജർ കെ.ജി. നായർ സമ്മാനങ്ങൾ വിതരണം ചെയ്തു.

പൊതുജനങ്ങളിൽ ടെന്നിസിനോടുള്ള താല്പര്യം വർധിപ്പിക്കുകയും അവർക്ക് രാജ്യാന്തര നിലവാരമുള്ള ടെന്നിസ് പരിശീലനം ലഭ്യമാക്കുകയുമാണ് കേരള ടെന്നീസ് അക്കാഡമിയിലൂടെ സ്പോർട്സ് കേരള ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. അഞ്ചു വയസ്സ് മുതലുള്ള ആർക്കും കേരള ടെന്നീസ് അക്കാഡമിയുടെ വിവിധ പരിശീലനങ്ങളിൽ പങ്കെടുക്കാം. നിലവിൽ 128 കുട്ടികളും 26 മുതിർന്നവരും പരിശീലനം നേടുന്നുണ്ട്. രാജ്യത്ത് തന്നെ മികച്ച നിലവാരത്തിൽ കുറഞ്ഞ ഫീസോടെ ടെന്നിസ് പരിശീലനത്തിന് അവസരമൊരുക്കുന്ന ചുരുക്കം അക്കാഡമികളിൽ ഒന്നാണ് കേരള ടെന്നീസ് അക്കാഡമി. ഒരു വർഷത്തേക്ക് കുട്ടികൾക്ക് 16,000 രൂപയും മുതിർന്നവർക്ക് 24,000 രൂപയുമാണ് ഫീസ്. ക്രിസ്മസ് അവധിക്കാലത്ത് കുട്ടികൾക്കായി10 ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല പരിശീലനവും ടെന്നീസ് അക്കാഡമി സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: അജയകുമാർ 6238124 549.

Leave a Reply

Your email address will not be published. Required fields are marked *