തിരുവനന്തപുരം ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ – റസിഡന്റ്സ് അപ്പക്സ് കൗൺസിൽ തിരുവനന്തപുരം ( RACT ) – ജില്ലാ ഭരണസമിതി മീറ്റിംഗ്, തിരുവനന്തപുരം പൂർണ്ണാ ഹോട്ടലിൽ നടന്നു.RACT പ്രസിഡന്റ് കെ. ജി. ബാബു വട്ടപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്സ്. സതീഷ് ചന്ദ്രൻ നായർ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ച് – എല്ലാവർക്കും സ്വാഗതം രേഖപ്പെടുത്തി.ട്രഷറർ വി. ജി. സുനിൽകുമാർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.രക്ഷാധികാരികളായി സി. ആർ. സുരേന്ദ്രൻ നായർ, ഷാജഹാൻ പനച്ചമൂട്,പ്രദീപ്കുമാർ. വി. ജി, കെ. ചന്ദ്രസേനൻ, ശ്രീകുമാരി അമ്മ എന്നിവരേയും , വൈസ് പ്രസിഡന്റ്മാരായി മുതുവിള ദിവാകരൻ സാർ, അംബിക ടീച്ചർ, കെ. ഉപേന്ദ്രൻ,T. ചന്ദ്രബാബു എന്നിവരേയും സെക്രട്ടറിമാരായി ഡി. റോസ്ചന്ദ്രൻ, എസ്സ്. മിനികുമാരി, ബാലരാമപുരം ഗിൽബർട്ട്,ജലീൽ വില്ലിപ്പയിൽ, അനിൽ. എസ്സ് എന്നിവരേയും 6 അംഗ കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുത്തു. 31 അംഗ RACT ജില്ലാ ഭരണസമിതി രൂപീകരിച്ചു. 2026 ഫെബ്രുവരി ആദ്യവാരം RACT ജില്ലാ സമ്മേളനം സംഘടിപ്പിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു.റസിഡന്റ്സ് അസോസിയേഷനുകൾക്ക് സ്റ്റാട്യൂട്ടറി അധികാരം അനുവദിച്ചുകിട്ടുന്നതിനുള്ള നിവേദനം സർക്കാരിന് സമർപ്പിക്കാനും — റസിഡന്റ്സ് അസോസിയേഷനുകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള മെമ്മോറാണ്ടം തയ്യാറാക്കി സംസ്ഥാന ഗവൺമെന്റിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങക്കും വിവിധ വകുപ്പ് മേലധികാരികൾക്കും നൽകുന്നതിനും, ലഹരി വിരുദ്ധ ബോധവൽക്കരണം, സ്ത്രീ സുരക്ഷാ ക്ലാസുകൾ, കാർഷിക ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ – റസിഡന്റ്സ് അപ്പക്സ് കൗൺസിൽ തിരുവനന്തപുരം ( RACT ) – ജില്ലാ ഭരണസമിതി മീറ്റിംഗ് തിരുവനന്തപുരം പൂർണ്ണാ ഹോട്ടലിൽ നടന്നു
