സംസ്ഥാനത്തിന് ലഭിക്കാനുള്ള ഫണ്ട് വകയില്‍ ഈ വര്‍ഷം കേന്ദ്ര സർക്കാർ 17000 കോടി കുറച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നേരത്തെ വെട്ടിക്കുറച്ച 12,000 കോടിക്ക് പുറമെയാണ് ഇപ്പോൾ 5900 കോടി കൂടി കുറച്ചത്. കേന്ദ്ര ധനമന്ത്രിക്ക് നൽകാൻ മെമ്മോറാൻഡം തയ്യാറാക്കിയെന്ന് അദ്ദേഹം പറഞ്ഞു.കിട്ടാനുള്ള തുക നൽകണമെന്നാവശ്യപ്പെടാനാണ് ധനമന്ത്രിയുമായി കൂടിക്കാഴ്ച. തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. കേരളത്തോട് ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. കേരളത്തിനെ മാത്രം ശ്വാസം മുട്ടിക്കുന്നു. ജനങ്ങളെ രംഗത്തിറക്കി പ്രതിരോധിക്കുന്നതായിരിക്കുമെന്ന് കൂട്ടിച്ചർത്തു.
സംസ്ഥാനത്തിന് ലഭിക്കാനുള്ള വകയില്‍ ഈ വര്‍ഷം കേന്ദ്ര സർക്കാർ 17000 കോടി കുറച്ചു, ധനമന്ത്രി കെ എൻ ബാലഗോപാൽ
