തിരുവനന്തപുരം: സർക്കാർ ഹോമിൽ നിന്ന് ഒളിച്ചോടിയ കുട്ടികളെ പോലീസുകാരനാണെന്ന് ആൾ മാറാട്ടം നടത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ മെഡിക്കൽ കോളേജ് മടത്തുവിള വീട്ടിൽ വിഷ്ണു (35)ഏഴ് വർഷം കഠിന തടവും 65000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു .പിഴ തുക കുട്ടിക്ക് നൽക്കണമെന്നും ലീഗൽ സർവീസ് അതോറിട്ടി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. 2022 നവംബർ അഞ്ചിന് രാത്രി ഏഴ് മണിയോടെ ഹോമിൽ നിന്ന് പതിനഞ്ച് വയസുള്ള രണ്ട് പെൺകുട്ടികൾ ഒളിച്ചോടി സുഹൃത്തിനെ കാണാൻ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ എത്തിയത്. അവിടെ വെച്ചു കുട്ടികളെ കണ്ട പ്രതി താൻ പോലീസ്‌കാരൻ ആണെന്നും എന്തിന് ഇവിടെ നിൽക്കുന്നു എന്നും ആരാഞ്ഞു. പ്രതിയെ കണ്ട് ഭയന്ന കുട്ടികൾ മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നിന്നും ഓടി . എന്നാൽ പ്രതി കുട്ടികളുടെ പിന്നാലെ സ്കൂട്ടറിൽ പാഞ്ഞു ഇവരെ പിന്തുടർന്ന് തടയുകയും ഭീഷണിപ്പെടുത്തി സ്കൂട്ടറിൽ കയറ്റുകയും ചെയ്തു.നിങ്ങൾ ഹോമിൽ നിന്നും ചാടിയ കേസിൽ നിന്നും നിങ്ങളെ ഒഴുവാക്കി തരാം എന്നും താൻ പറഞ്ഞതുപോലെ കേട്ടാൽ മതി എന്നും പ്രതി പറഞ്ഞു.ഇതിൽ ഭയന്ന കുട്ടികൾ പ്രതിയോടൊപ്പം പോകാൻ തയാറായി. പ്രതി ഇവരെ അടുത്തുള്ള ലോഡ്ജിലേക്ക് കൊണ്ട് പോയി. ലോഡ്ജ് ൽ മുറി എടുത്തതിനു ശേഷം ഇതിൽ ഒരു കുട്ടിയെ പീഡിപ്പിച്ചു.കുട്ടി ആദ്യം വഴങ്ങാത്തപ്പോൾ വിവാഹവാഗ്ധാനം നൽകിയ ശേഷം ആണ് പീഡിപ്പിച്ചത്.കൂടെ ഉള്ള കുട്ടി ക്ഷീണിത ആയതിനാൽ റൂമിലെ കട്ടിലിൽ കിടന്ന് ഉറങ്ങിയ തക്കം നോക്കിയാണ് പീഡനം നടത്തിയത്. അടുത്ത ദിവസം പുലർച്ചെ ഒളിച്ചോട്ടാവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഹരിച്ചിട്ടു വരാം എന്ന് പറഞ്ഞു പ്രതി കുട്ടികളെ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ ഇറക്കി വിട്ട് മുങ്ങുകയായിരുന്നു. ഈ സമയം കുട്ടികളെ കാണാതായത് സംബന്ധിച്ച് ഹോം അധികൃതർ പൂജപ്പുര പോലീസ് ൽ പരാതി നൽകിയിരുന്നു. കുട്ടികൾ എവിടെ പോകണം എന്ന് അറിയാതെ മ്യൂസിയത്തിന് സമീപം എത്തിയപ്പോൾ പോലീസ്ന് ഇവരെ കണ്ട്കിട്ടി. തുടർന്ന് മൊഴി എടുത്തപ്പോൾ ആണ് പീഡന വിവരം പുറത്ത് വന്നത്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ.ആർ .എസ്. വിജയ് മോഹൻ ഹാജരായി. പൂജപ്പുര സബ് ഇൻസ്‌പെക്ടർ പ്രവീൺ വി പി, മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ പ്രിയ എ എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു 42 രേഖകളും 8 തൊണ്ടിമുതലും ഹാജരാക്കി.
പോലീസുകാരനാണെന്ന് ആൾ മാറാട്ടം നടത്തി തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്
