രാജസ്ഥാനിൽ പുതിയ നേതൃത്വനിര

National

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസിന് പുതിയ നേതൃനിര ഒരുങ്ങുന്നു. മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉടന്‍ തിരിച്ചെത്തിയേക്കും. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി സച്ചിന്‍ പൈലറ്റിനെ ചുമതലപ്പെടുത്താനാണ് ആലോചന.

സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആവുകയാണെങ്കില്‍ ഗോവിന്ദ് സിംഗ് ദോതാസ്രയോ ഹരീഷ് ചൗധരിയോ പിസിസി അധ്യക്ഷനായേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന. അതേസമയം ജാട്ട് വിഭാഗത്തില്‍ നിന്നുളള ഒരാളെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവാക്കിയാല്‍ സച്ചിന്‍ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തും. സച്ചിന്‍ അധ്യക്ഷനായിരുന്ന സമയത്ത് ജാട്ട് നേതാവായ രാമേശ്വര്‍ ധുഡിയായിരുന്നു സിഎല്‍പി നേതാവ്.

Leave a Reply

Your email address will not be published. Required fields are marked *