പാലക്കാട്: പുതുശേരിയില്‍ വാഹനം ഇടിച്ചു 52കാരനു ദാരുണാന്ത്യം. പുതുശേരി സ്വദേശി മോഹനനാണ് മരിച്ചത്. മലബാര്‍ എസ്.ആര്. ട്രേഡിങ് കമ്പനിക്ക് സമീപം ഇന്നലെ രാത്രി 10നായിരുന്നു അപകടം. വാഹനം മോഹനന്റെ തലയിലൂടെ കയറിപോകുകയായിരുന്നു. ഏത് വാഹനമാണു മോഹനനെ ഇടിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
പുതുശേരിയില്‍ വാഹനം ഇടിച്ചു 52കാരൻ മരിച്ചു
