ആലപ്പുഴ ജില്ലയിൽ അപൂർവ്വ രോഗം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ തുടർ പരിശോധനകളും ഗവേഷണവും നടത്താൻ വിദഗ്ദ്ധ സംഘത്തെ നിയോഗിക്കണമെന്ന് എ എം ആരിഫ് എം പി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
2016ലും അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് രോഗബാധയെത്തുടർന്ന് ആലപ്പുഴ ജില്ലയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു എന്നതും മരണനിരക്ക് 100% ആണെന്നതും കണക്കിലെടുത്ത് ജലാശയങ്ങൾ ധാരാളമായുള്ള ജില്ലയിൽ ഈ രോഗം പടരാതിരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നും ജാഗ്രത അനിവാര്യമാണെന്നും
എം.പി പറഞ്ഞു