ഡൽഹി: ട്രെയിൻ യാത്രയിൽ ഇനി ഇഷ്ടം പോലെ ലഗേജ് കൊണ്ടുപോവാൻ കഴിയില്ല, നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ.ഓരോ ടിക്കറ്റിനും കൈയ്യിൽ കരുതാൻ കഴിയുന്ന ലഗേജിന്റെ തൂക്കവും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു. ഓരോ ക്ലാസിലും അനുവദീയമായതിൽ കൂടുതൽ ഭാരം കൊണ്ടുപോവുന്നതിന് നിശ്ചിത നിരക്ക് നൽകേണ്ടി വരും. നിലവിൽ നിയന്ത്രണമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോവുന്നത്. സ്‌കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയ ശേഷമാവും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
ഒരുപാട് ലഗേജ് കൊണ്ടുപോവാൻ ഇനി പറ്റില്ല;നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി റെയിൽവേ
