തിരുവനന്തപുരം : ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച ‘മ്യൂസിയം ഓഫ് ദ മൂണ്‍’ കാണാന്‍ കനകക്കുന്നിലേക്ക് വന്‍ ജനത്തിരക്ക്. ചന്ദ്രന്റെ അനവധി ഫോട്ടോകളുടെകൂടി പ്രദര്‍ശനമാണ് ‘മ്യൂസിയം ഓഫ് ദ മൂണ്‍’. ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങളാണ് പ്രതലത്തില്‍ പതിച്ചിരിക്കുന്നത്. ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്ട്രോണമി സയന്‍സ് സെന്ററിലാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയുടെ പ്രദര്‍ശനം മന്ത്രി കെ.എന്‍.ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്.