ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദനം

കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദനം. ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്.ഡിസംബർ 11ന് വ്യാഴാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. സ്കൂളിലെ മലയാളം അധ്യാപകനാണ് കുട്ടിയെ മർദിച്ചത്.കുട്ടി ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് മർദന വിവരം പുറത്ത് അറിയുന്നത്.തുടർന്ന് സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും ഡിജിപിക്കും ചൈൽഡ് ലൈനിലും പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *