നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ രംഗത്തെത്തി. തൻ്റെ മുൻ ഭർത്താവായ നടൻ ദിലീപ് അടക്കമുള്ള ചില പ്രതികളെ വിചാരണ കോടതി വെറുതെ വിട്ട സാഹചര്യത്തിലാണ്, കുറ്റകൃത്യം ആസൂത്രണം ചെയ്തവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു എന്നതിലുള്ള ആശങ്ക മഞ്ജു വാര്യർ പങ്കുവെച്ചത്.ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ടെങ്കിലും ഈ കേസിൽ അതിജീവിതയ്ക്ക് നീതി പൂർണ്ണമായും ലഭിച്ചു എന്ന് പറയാനാവില്ലെന്നാണ് മഞ്ജു വാര്യർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചത്. “കാരണം, കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്,” പോസ്റ്റിൽ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ട്; മഞ്ജു വാര്യർ
