കൊച്ചി: ഹീരാ ഗ്രൂപ്പ് എംഡി അബ്ദുള്‍ റഷീദ് (ബാബു) നെ ഇഡി അറസ്റ്റ് ചെയ്തു. എസ്ബിയുടെ പരാതിയിലാണ് ഇഡി നടപടി തുടങ്ങിയത്.
തിരുവനന്തപുരം ആക്കുളത്ത് ഫ്ളാറ്റിനായി വായ്പയെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്. എസ്ബിഐയില്‍ നിന്നും 14 കോടിയാണ് വായ്പയെടുത്തത്.
കൊച്ചി ഇഡി വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതിയിൽ ഹാജരാക്കും.
കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നിരവധി സ്ഥലങ്ങളില്‍ റെയ്ഡും നടത്തിയിരുന്നു.
ഹീരാ ഗ്രൂപ്പ് എംഡി അബ്ദുള്‍ റഷീദിനെ ഇഡി അറസ്റ്റ് ചെയ്തു
