കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ.എറണാകുളം പ്രിൻസിപ്പൽസെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 5 ലക്ഷം വീതം പിഴ അത്ജീവിതയ്ക്ക് നൽകണമെന്നും വിധി. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക ജയിൽവാസം അനുഭവികേണ്ടിവരും.പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളുടെ കുടുംബപശ്ചാത്തലങ്ങൾ വിവരിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി പോലീസ് ഉദ്യോഗസ്ഥൻ സൂക്ഷിക്കണമെന്ന് കോടതി നിർദേശിച്ചു. അതീവ ശ്രദ്ധ പുലർത്തണം എന്ന് കോടതി പ്രത്യേകം നിർദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ
