ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് മിന്നും ജയം. രാജ്യത്തിന്റെ പുരോഗതിയിൽ വിശ്വസിക്കുന്നവർക്ക് ആവേശം നൽകുന്ന തിരഞ്ഞെടുപ്പ് ഫലം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഭരണവിരുദ്ധ വികാരം എന്ന വാക്ക് അപ്രസക്തമായി. നല്ല ഭരണം കാഴ്ച വെച്ചാൽ ഭരണ വിരുദ്ധ വികാരം ഉണ്ടാകില്ല എന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
കൂടെ നിന്നതിനു നന്ദി പറഞ്ഞു പ്രധാനമന്ത്രി
