വൈക്കം: ലോക വ്യാപകമായ വിദ്യാഭ്യാസ – തൊഴിൽ സാധ്യതകളെക്കുറിച്ച് ശ്രീ മഹാദേവ കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. മാറി വന്ന സാമൂഹിക ക്രമത്തിൽ വിദേശ പഠനവും ജോലിയും തേടുന്ന യുവാക്കളുടെ എണ്ണം ദൈനം ദിനം വർധിച്ചു വരുന്നതായി സെമിനാർ വിലയിരുത്തി. ശ്രീ മഹാദേവ കോളേജ് ഡയറക്ടർ പി ജി എം നായർ കാരിക്കോട് സെമിനാറിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ ധന്യ എസ് അധ്യക്ഷത വഹിച്ചു. ജർമ്മൻ മാക്രോ മീഡിയ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി ഫോർ അപ്ലൈയ്ഡ് സയൻസിലെ പ്രൊഫസർ വോൾഫ്രാം ഡാസ് പ്രബന്ധാവതരണം നടത്തി. ബിസിനസ് സ്റ്റഡീസ് ഡയറക്ടർ വാസിം അൽ ഘാദി മോഡറേറ്റർ ആയിരുന്നു. ഡോ സിറിയക്ക് പാലക്കൻ, പി കെ നിതിയ, സ്നേഹ എസ് പണിക്കർ, ശ്രീലക്ഷ്മി സി, ദിവ്യ കൃഷ്ണൻ, ശ്രീജ എം എസ്, ആഷ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
ദേശീയ സെമിനാർ സംഘടിപ്പിച്ചു
