തിരുവല്ല: തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം ഉണ്ടായത്.വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വിരണ്ട് ഓടിയത്.ആക്രമണത്തിൽ വളഞ്ഞവട്ടം സ്വദേശികളായ ബ്ലസൻ, കുച്ചൻകുഞ്ഞ്, കുഞ്ഞുമോൾ, ബോബി,വിജയൻ,ദാസപ്പൻ, തിരുവല്ല ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വർഗീസ് ഫിലിപ്പ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു
