തിരുവനന്തപുരം: സാമ്ബത്തികശാസ്ത്രജ്ഞനും അധ്യാപകനും ദലിത് ചിന്തകനുമായ ഡോ.എം. കുഞ്ഞാമനെ (74) ശ്രീകാര്യം വെഞ്ചാമൂട് ശ്രീനഗറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വീട്ടില്‍ നിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താന്‍ ഈ ലോകത്തുനിന്നും പോകുന്നുവെന്നും മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നും കുറിപ്പില്‍ പറയുന്നു. സുഹൃത്തുക്കളോട് ഇന്ന് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.
വൈകീട്ട് സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി പിൻവശത്തു പോയി നോക്കിയപ്പോഴാണ് ഊണുമുറിയിലെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലാണ്. ഭാര്യ ചികിത്സയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാല്‍ കുഞ്ഞാമൻ വീട്ടില്‍ ഒറ്റക്കായിരുന്നു. മകള്‍ വിദേശത്തും. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി. ഡോ. കുഞ്ഞാമന് ശാരീരിക അവശതകള്‍ ഉണ്ടായിരുന്നതായി പരിചയക്കാര് പറഞ്ഞു.