തൃശൂര്‍: റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്മാന്‍ ഓഫീസുമായി സഹകരിച്ച് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തൃശൂരിലും പാലക്കാട്ടും ബാങ്കിങ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. തൃശൂരില്‍ നടന്ന ടൗണ്‍ഹാൾ പരിപാടിയില്‍ ആര്‍ബിഐ ഓംബുഡ്‌സ്മാനും സിജിഎമ്മുമായ കമലകണ്ണന്‍ ആര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാങ്കിങ്, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പരാതികള്‍ ഓംബുഡ്‌സ്മാന്‍ ഓഫീസ് വഴി പരിഹരിക്കുന്നതിനെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനാണ് പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചത്. ഡെപ്യൂട്ടി ഓംബുഡ്‌സ്മാനും ഡിജിഎമ്മുമായ എം. ജെ. ഭാസ്‌കര്‍, ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് കെ ജോൺ, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ സുദേവ് കുമാര്‍ എന്നിവര്‍ വിഷയത്തെ അധികരിച്ച് സംസാരിച്ചു.
സുരക്ഷിത ഡിജിറ്റല്‍ ബാങ്കിങ് രീതികളെ കുറിച്ചുള്ള പ്രത്യേക ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നടന്നു. പരാതികള്‍ സ്വീകരിക്കുന്നതിന് ഹിയറിങ്ങും ഓപ്പണ്‍ ഹൗസും സംഘടിപ്പിച്ചു. ആർ ബി ഐ മാനേജർമാരായ ശ്രീകാന്ത് ടി. കെ., റഫീഖ് കെ. എം. എന്നിവർ പൊതുജനങ്ങൾക്കായി ക്വിസ് പരിപാടിയും സംഘടിപ്പിച്ചു.