കോഴിക്കോട്: പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്. പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്ന് വ്യാഴാഴ്ച്ച പകല്‍ മൂന്നോടെ വീട്ടില്‍വച്ചാണ് ജംസല്‍ പിതാവ് പോക്കറി (60)നെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല പോലീസിൽ പരാതി നൽകിയിരുന്നു.
കോഴിക്കോട് പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകനനെ മരിച്ച നിലയില്‍ കണ്ടെത്തി
