തിരുവനന്തപുരം: നടിയും ഗായികയുമായ സുബ്ബലക്ഷ്മി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. കല്യാണരാമനിലെ കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. നടി താരാ കല്യാൺ മകളും സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷ് കൊച്ചുമകളുമാണ്. പാലിച്ചു പോന്ന ജീവിതചിട്ടകൾ പാലിക്കാൻ പ്രായത്തെ വക വെക്കാതെ തനിച്ചായിരുന്നു താമസം.
നടി സുബ്ബലക്ഷ്മി അന്തരിച്ചു
