കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രഖ്യാപനം.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നുവെന്നും എന്നാല്‍ ഇത് നടപ്പാക്കുന്നത് തടയാന്‍ കഴിയില്ലെന്നും ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നിയമങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ സിഎഎ അനിശ്ചിതത്വത്തിലായിരുന്നു. എന്നാല്‍ അജണ്ടയിലുള്‍പ്പെടുത്തിയിരിക്കുന്ന വിവാദ വിഷയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ വാക്കുകള്‍.
മറ്റെല്ലാവരെയും പോലെ പൗരത്വം നേടാന്‍ നിയമത്തിന്റെ ഗുണഭോക്താക്കള്‍ക്കും അവകാശം ഉണ്ടെന്ന് ഷാ പറഞ്ഞു.2026ല്‍ പശ്ചിമ ബംഗാളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നും ഷാ അവകാശപ്പെട്ടു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിത്തറ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളില്‍ 18 എണ്ണം പാര്‍ട്ടി നേടിയിരുന്നു.