ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയിട്ട് 13 മണിക്കൂർ പിന്നിട്ടു.ഇന്നലെ വൈകീട്ട് 4.20-ഓടെയിയിരുന്നു സംഭവം. കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ചാണ് ഇന്നലെ വൈകിട്ട് കുട്ടിയെ കാറിൽ കൊണ്ടുപോയത്. കുട്ടിക്കായി പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോയ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സന്ദേശമെത്തി. കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താൽ വിട്ട് നൽകാമെന്നുമാണ് പറഞ്ഞത്. കുഞ്ഞിനെ കാണാതായി മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഫോൺ സന്ദേശമെത്തുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോൺ നമ്പർ തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് വിളിച്ചത്. കടയിൽ ഉപഭോക്താക്കളെന്ന വ്യാജേന എത്തിയ ഒരു പുരുഷനും സ്ത്രീയുമാണ് ഫോൺ വാങ്ങി വിളിച്ചതെന്ന് വ്യാപാരി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.