ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യം ചോദിക്കാന്‍ മഹുവ മൊയ്ത്ര എംപി കോഴ വാങ്ങിയെന്ന പരാതിയില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. ബിജെപി എംപി നിഷികാന്ത് ദുബൈ ലോക്പാലിന് നല്കിയ പരാതിയിലാണ് അന്വേഷണം. പരാതിയില്‍ സിബിഐ കേസെടുക്കാന്‍ ലോക്പാല്‍ ഉത്തരവിട്ടതായി നിഷ്കാന്ത് ദുബെ തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരുന്നു.
പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കാനാണ് സിബിഐ പ്രാഥമികാന്വേഷണം നടത്തുന്നത്. തെളിവുകള്‍ കണ്ടെത്തിയാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. പരാതിയന്വേഷിച്ച ലോക്സഭാ എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നാലിനെതിരെ ആറ് വോട്ടുകള്‍ക്കാണ് കരട് പാസായത്.
എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും മഹുവ മൊയ്ത്ര നിഷേധിച്ചിരുന്നു. ബിജെപി എം പി നിഷികാന്ത് ദുബെയ്ക്കും അഭിഭാഷകന് ജയ് അനന്ത് ദേഹാദ്രായിക്കുമെതിരെ മഹുവ വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തു.