നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: 30 പേർക്ക് പരിക്ക്

Kerala

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. കരമന കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര മൂന്ന് കല്ലിൻമൂട്ടിന് സമീപം ഇന്നലെ രാത്രി 10:36 ഓടെയാണ് അപകടം നടന്നത്.

അമിത വേഗത്തിൽ എത്തിയ ഇരു ബസുകളും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മുഴുവൻ പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചു. രണ്ട് ഡ്രൈവർമാരുടെയും പരിക്ക് ഗുരുതരമാണ്.

Leave a Reply

Your email address will not be published. Required fields are marked *