വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആചരണം ; തീണ്ടല്‍പലക പ്രതീകാത്മകമായി നീക്കം ചെയ്തു

വൈക്കം : കലാസാഹിതി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ വൈക്കം സത്യാഗ്രഹ സമര സമാപനത്തിന്റെ ശതാബ്ദി ആചരണം നടത്തി. വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെഗോപുര നടയ്ക്ക് സമീപം അന്തകാരത്തോടിന്റെ തീരത്ത് സ്ഥാപിച്ചിരുന്ന അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ല എന്ന് എഴുതിവെച്ചിരുന്ന തീണ്ടല്‍പലക പ്രതീകാത്മകമായി നീക്കം ചെയ്താണ് സമ്മേളനം തുടങ്ങിയത്. സി. കെ. ആശ എം. എല്‍. എ സമ്മേളനം ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സമരദിനത്തിന്റെ പര്യവസാനം ഓര്‍മിപ്പിച്ച് തീണ്ടല്‍ പലകയുമായി സന്ദേശയാത്ര നടത്തി. എം. ഡി. ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. സാംജി ടി. വി. പുരം, ആര്‍. സുരേഷ്, അരവിന്ദന്‍ കെ. എസ്. മംഗലം, സലിം മുല്ലശ്ശേരി, പി. സോമന്‍പിള്ള, പി. കെ. ഹരിദാസ്, വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ചിത്രവിവരണം ; കലാസാഹിതി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നടത്തിയ വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി ആചരണത്തിന്റെ ഭാഗമായി അന്തകാരത്തോടിന് തീരത്ത് സ്ഥാപിച്ചിരുന്ന തീണ്ടല്‍പലക പ്രതീകാത്മകമായി നീക്കം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *